സമുദ്ര ശുചീകരണം; അബുദാബിയിൽ നാല് മണിക്കൂറിൽ ശേഖരിച്ചത് 957 കിലോ മാലിന്യം
അബുദാബി : എമിറേറ്റ്‌സ് ഡൈവിംഗ് അസോസിയേഷന്റെ സഹകരണ ത്തോടെ പരിസ്ഥിതി ഏജൻസി സംഘടിപ്പിച്ച അണ്ടർവാട്ടർ ക്ലീൻ−അപ്പ് ക്യാന്പയിനിൽ നാലു മണിക്കൂറിനകം 957 കിലോഗ്രാം മാലിന്യങ്ങൾ സമുദ്രത്തിൽ നിന്നു ശേഖരിച്ചു. മിന ഫിഷിംങ് ഹാർബറിനു സമീപത്തു നിന്നാണ് ജലാന്തർഭാഗ മാലിന്യങ്ങൾ ശേഖരിച്ചത്.
വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വളണ്ടിയർമാരും സമുദ്രതീര ശുചീകരണ പരിപാടിയിൽ പങ്കാളികളായി. സായിദ് വർഷാചരണത്തിൽ അബുദാബി പരിസ്ഥിതി ഏജൻസിയുടെ ശുചീ
കരണ പ്രചരണ പരിപാടിയുടെ ഭാഗമായാണ് ശുചീകരണ യജ്ഞം നടപ്പാക്കിയത്.
ബീച്ചുകൾ, ഡൈവിംങ് സൈറ്റുകൾ, മരുഭൂമികൾ എന്നിവിടങ്ങളിലെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ പരിസ്ഥിതി ശുചീകരണയജ്ഞവും ബോധവൽക്കരണവും നടപ്പാക്കും. പ്ലാസ്റ്റിക് കുപ്പികൾ, അലുമിനിയം ക്യാനുകൾ, ഫുഡ് കണ്ടെയ്‌നറുകൾ, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ, നിർമ്മാണ സാമഗ്രികൾ, തുടങ്ങിയ സമുദ്രാവശിഷ്ടങ്ങൾ എന്നിവ മിന ഫിഷിംങ് ഹാർബറിൽ നിന്ന് കണ്ടെടുത്തു.

