മക്ക ആക്രമണശ്രമം: പ്രതിരോധം ശക്തമാക്കാൻ സൗദി, പാകിസ്താൻ, തുർക്കിയ സൈനിക മേധാവിമാർ ഒന്നിക്കുന്നു


ശാരിക

സൗദി അറേബ്യയെ ലക്ഷ്യമിട്ട ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ പാകിസ്താനും തുർക്കിയയും സൗദി അറേബ്യയും അടിയന്തര നടപടികളിലേക്ക് കടക്കുന്നു. മൂന്ന് രാജ്യങ്ങളുടെയും സായുധസേനാ മേധാവിമാരുടെ അടിയന്തര യോഗം വിളിച്ച് സൗദിക്ക് പിന്തുണ നൽകുന്നതിനുള്ള സംവിധാനങ്ങൾ ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രിമാർ ധാരണയിലെത്തി.

സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, പാകിസ്താൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ, തുർക്കിയ വിദേശകാര്യ മന്ത്രി ഹഖാൻ ഫിദാൻ എന്നിവർ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ സൗദി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്. നേരത്തെ ഒപ്പിട്ട മക്ക പ്രതിരോധ കരാറിന് അനുസൃതമായി സൗദി അറേബ്യക്ക് പിന്തുണ നൽകുന്നതിനുള്ള നടപടികൾ യോഗം വിലയിരുത്തും.

മക്കയെ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങളെയും സൗദിയിലെ സാധാരണ ജനങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും യോഗത്തിൽ മന്ത്രിമാർ ശക്തമായി അപലപിച്ചു. നാവിഗേഷൻ സുരക്ഷ ഉറപ്പാക്കുന്നതിനും മേഖലയിൽ സമാധാനം നിലനിർത്തുന്നതിനും മൂന്ന് രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു. മക്ക പ്രതിരോധ കരാർ പ്രകാരം, കരാറിലെ ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ആക്രമണം എല്ലാ അംഗരാജ്യങ്ങൾക്കും നേർക്കുള്ള ആക്രമണമായി കണക്കാക്കപ്പെടും.

article-image

adsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed