ടി­ക്കറ്റ് നി­രക്കിൽ 30 ശതമാ­നം ഇളവ് പ്രഖ്യാ­പി­ച്ച് സൗ­ദി­യ എയർ­ലൈ­ൻ­സ്


ദേശീയ വിമാന കന്പനിയായ സൗദിയ അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് 30 ശതമാനം വരെ കിഴിവ് നൽകുന്നു. സൗദിയ ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത് വാങ്ങുന്നവർക്കു മാത്രമാണ് ഇളവ്. ഇന്ന
ലെയാണ് ഓഫർ ആരംഭിച്ചത്. മുഴുവൻ അന്താരാഷ്ട്ര സെക്ടറുകളിലുമുള്ള ടിക്കറ്റുകളിൽ ഈ ഓഫർ ലഭിക്കും. 30 ശതമാനം ഇളവിൽ കിട്ടുന്ന ടിക്കറ്റുകളിൽ ഏപ്രിൽ 30 നകം യാത്ര ചെയ്തിരിക്കണം.

ടിക്കറ്റ് ബുക്ക് ചെയ്യുന്പോഴും ബുക്ക് ചെയ്ത ശേഷവും സീറ്റ് തെരഞ്ഞെടുക്കുന്നതിനും സീറ്റ് മാറ്റുന്നതിനുമുള്ള സൗജന്യ സേവനം, യാത്രാ ഷെഡ്യൂളിനെ കുറിച്ച വിശദാംശങ്ങൾ, ലോയൽറ്റി പ്രോഗ്രാമായ അൽ ഫുർസാൻ പ്രോഗ്രാമിൽ ചേരൽ, അംഗത്വ വിശദാംശങ്ങൾ പരിശോധിക്കൽ, ഫുർസാൻ പ്രോഗ്രാമിലൂടെ ആർജിച്ച മൈലുകൾ പ്രയോജനപ്പെടുത്തൽ, ടിക്കറ്റ് ഇഷ്യു ചെയ്യൽ, ടിക്കറ്റിൽ മാറ്റങ്ങൾ വരുത്തൽ എന്നിവ അടക്കമുള്ള സേവനങ്ങൾ സൗദിയ ആപ്പിൽ ലഭിക്കും. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സൗദിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.

അടുത്തിടെ 60 പുതിയ വിമാനങ്ങൾ സൗദിയക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ കന്പനിക്കു കീഴിലെ വിമാനങ്ങളുടെ എണ്ണം 143 ആയി ഉയർന്നു. ബോയിംഗ് 777−300, ബോയിംഗ് 777 ഡ്രീംലൈനർ, എയർബസ് എ−320, എയർബസ് എ−330 ഇനങ്ങളിൽപെട്ട വ്യത്യസ്ത വിമാനങ്ങളുടെ നിര തന്നെ സൗദിയക്ക് സ്വന്തമായുണ്ട്. വ്യത്യസ്ത ഭാഷകളിലുള്ള സിനിമകൾ, സീരിയലുകൾ, മതപ്രോഗ്രാമുകൾ, ഗാനങ്ങൾ, ഗെയിമുകൾ തുടങ്ങി 3,500 മണിക്കൂറിലേറെ ദൈർഘ്യം സൗദിയ വിമാനങ്ങളിലെ വിനോദ സംവിധാനത്തിലുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed