അഴി­മതി­ക്കേസ് പ്രതി­കൾ കൈ­മാ­റി­യതി­ലേ­റെ­യും കെ­ട്ടി­ടങ്ങളും കന്പനി­ ഓഹരി­കളു­മെ­ന്ന് -സൗ­ദി­ ധനമന്ത്രി­


റിയാദ്‌ : രാജ്യത്ത്  അഴിമതിക്കേസുകളിൽ അറസ്റ്റിലായവർ പിഴയായി സർക്കാറിന് കൈമാറിയതിൽ ഭൂരിഭാഗവും കെട്ടിടങ്ങളും കന്പനി ഓഹരികളുമാണെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വെളിപ്പെടുത്തി. അഴിമതി കേസുകൾ കർക്കശമായി കൈകാര്യം ചെയ്യുമെന്ന വ്യക്തമായ സന്ദേശമാണ് അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഗവൺമെന്റ് നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ചിലർ പണം കൈമാറിയിട്ടുണ്ട്. എന്നാൽ അഴിമതി കേസ് പ്രതികൾ കൈമാറിയതിൽ കൂടുതലും കെട്ടിടങ്ങളും കന്പനികളും അടക്കമുള്ള വസ്തു വകകളാണ്. ഇവ വിൽപന നടത്തി പണമാക്കി മാറ്റുന്നതിന് സമയമെടുക്കും. അഴിമതിക്കാരിൽ നിന്ന് വീണ്ടെടുക്കുന്ന പണം ജനക്ഷേമ പദ്ധതികൾക്ക് വിനിയോഗിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അഴിമതിയും അധികാര ദുർവിനിയോഗവും ഇല്ലാത്ത, ആരോഗ്യകരമായ മത്സരം നിലനിൽക്കുന്ന ഏറ്റവും മികച്ച നിക്ഷേപ സാഹചര്യം രാജ്യത്തുണ്ടാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. 

അഴിമതി കേസുകളിൽ രണ്ടു വർഷമായി സർക്കാർ അന്വേഷണം നടത്തിവരികയായിരുന്നു. വിവരങ്ങളെല്ലാം ശേഖരിച്ച ശേഷമാണ് കുറ്റക്കാരെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലുള്ളവർ ദിവസേന തങ്ങളുടെ അഭിഭാഷകരുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. 

അഴിമതിയിലൂടെ സന്പാദിച്ച പണം പൊതു ഖജനാവിൽ തിരിച്ചടക്കുന്നതിന് അഴിമതി കേസ് പ്രതികളുമായി ഒത്തുതീർപ്പ് ധാരണയുണ്ടാക്കുന്നതിനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. ഇങ്ങിനെ അഴിമതി പണം പൊതു ഖജനാവിൽ തിരിച്ചടക്കുന്നതിന് സന്നദ്ധരാകുന്നവരെ കേസ് അവസാനിപ്പിച്ച് വിട്ടയക്കും. നൂറോളം പേരെ ഇതിനകം സുരക്ഷാ വകുപ്പുകൾ വിട്ടയച്ചിട്ടുണ്ട്. മുൻ ധനമന്ത്രിയും നിലവിൽ സഹമന്ത്രിയുമായ ഡോ. ഇബ്രാഹിം അൽഅസ്സാഫ് അടക്കം ഏതാനും പേരെ നിരപരാധിത്വം തെളിഞ്ഞതിനെ തുടർന്ന് കേസുകൾ ഒഴിവാക്കി വെറുതെ വിട്ടു. 

അഴിമതി കേസ് പ്രതികളുമായുണ്ടാക്കുന്ന ഒത്തുതീർപ്പ് ധാരണകളിലൂടെ പതിനായിരം കോടി ഡോളർ പൊതു ഖജനാവിൽ തിരിച്ചെത്തിക്കുന്നതിന് സാധിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് വെളിപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed