ബി­സി­നസ് ഇടപാ­ടു­കൾ­ക്ക് ടാ­ക്സ് സർ­ട്ടി­ഫി­ക്കറ്റ് ഹാ­ജരാ­ക്കേ­ണ്ട: എഫ്.ടി­.എ


അബുദാബി: വാണിജ്യ ഇടപാടുകൾക്കു ബിസിനസ് സ്ഥാപനങ്ങൾ ടാക്സ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നു ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) അറിയിച്ചു. ടാക്സ് രജിസ്ട്രേഷൻ നന്പർ (ടി.ആർ.എൻ) ഉപയോഗിച്ച് ഇടപാടുകൾ പൂർത്തിയാക്കാമെന്നും അധികൃതർ പറഞ്ഞു. ഇടപാടുകൾക്കു ടി.ആർ.എൻ ഉപയോഗിക്കാൻ എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയ എഫ്.ടി.എ സുഗമമായി ബിസിനസ് ഇടപാടുകൾ ഇതുവഴി മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും വ്യക്തമാക്കി. 

ടാക്സ് സർട്ടിഫിക്കറ്റിന്റെ പേരിൽ ഇടപാടുകൾക്കു തടസ്സമുണ്ടാകരുതെന്നും അധികൃതർ നിർദ്ദേശിച്ചു. പ്രൊവിഷണൽ ടാക്സ് റജിസ്ട്രേഷൻ നന്പർ ഉപയോഗിച്ചു ടാക്സ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ, പ്രിന്റ് എടുക്കാനോ സാധ്യമല്ല. എന്നാൽ ലഭ്യമായ ടി.ആർ.എൻ വഴി ഇടപാടുകൾ സാധാരണ പോലെ നടത്താം. ഒരു കന്പനിയുടെ ടി.ആർ.എൻ സംബന്ധിച്ച വിവര
ങ്ങൾ വാറ്റ് കാര്യങ്ങൾക്കുവേണ്ടി എഫ്ടിഎ വെബ്സൈറ്റ് വഴി സ്ഥിരീകരിക്കാവുന്നതാണ്. 

എഫ്.ടി.എ നൽകിയ സമയപരിധിയായ ഡിസംബറിനു ശേഷവും രജിസ്ട്രേഷന് അപേക്ഷ നൽകിയ സ്ഥാപനങ്ങൾക്ക്പ്രൊവിഷനൽ ടി.ആർ.എൻ നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഈ സ്ഥാപനങ്ങൾക്ക് ഇടപാടുകൾ നടത്താനും നികുതി സംബന്ധമായ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാനുമാവും. എന്നാൽ ടാക്സ് രജിസ്ട്രേഷൻ സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാനും വേണ്ട രേഖകൾ സമർപ്പിക്കാനും സ്ഥാപനങ്ങൾ വൈകരുത്. കൂടാതെ, സമർപ്പിച്ച വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്താനും അവസരമുണ്ടെന്ന് എഫ്.ടി.എ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed