വാക്ക് ടുഗതർ മാർച്ചിൽ സാധാരണക്കാരുടെ കൂടെ നടന്ന് അബുദാബി-ദുബൈ കിരീടാവകാശികൾ
ദുബൈ: സാധാരണക്കാർക്കൊപ്പം നടന്ന് അബൂദാബി, ദുബൈ കിരീടാവകാശികൾ. അടുത്ത വർഷം നടക്കാനിരിക്കുന്ന സ്‌പെഷ്യൽ ഒളിന്പിക്‌സിന്റെ മുന്നോടിയായി സംഘടിപ്പിച്ച വാക്ക് ടുഗതർ മാർച്ചിലാണ് സാധാരണക്കാരുടെ കൂടെ അബൂദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ
മക്തൂമും നടന്നത്.
സമൂഹത്തിൽ സവിശേഷ പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരെ പിന്തുണയ്ക്കാനും സമൂഹത്തിൽ പ്രത്യേകിച്ചും കായിക മേഖലയിൽ അവരെ സ്വയം ശക്തിപ്പെടുത്തുന്നതിന് മുൻകൈയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ഷെയ്ഖ് മുഹമ്മദിന്റെ കൂടെ മക്കളും കൊച്ചുമക്കളും വാക്ക് ടുഗതർ മാർച്ചിൽ സംബന്ധിച്ചു. കായിക വിനോദങ്ങൾ ജീവിതശൈലിയുടെ ഭാഗമായി മാറണം. അതു വഴി കൂടുതൽ ആരോഗ്യകരമായ ജീവിതം സാധ്യമാകും. ഇതിനാണ് പരിപാടി സംഘടിപ്പിച്ചതെന്നു ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.

