കുവൈത്ത് പൊതുമാപ്പ്: സഹായവുമായി പ്രവാസി സംഘടനകൾ രംഗത്ത്
കുവൈത്ത് സിറ്റി : അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള പൊതുമാപ്പ് നാളെ ആരംഭിക്കും. ഫെബ്രുവരി 22 വരെ നീണ്ടുനിൽക്കുന്ന പൊതുമാപ്പ് കാലയളവിൽ താമസാനുമതി രേഖ പിഴയടച്ച് സാധുതയുള്ളതാക്കാനും കഴിയും. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നവരെ സഹായിക്കാൻ പ്രവാസി സംഘടനകൾ തയ്യാറെടുപ്പ് തുടങ്ങി. വിവിധ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ചാണ് മുൻ കാലങ്ങളിലേതുപോലെ സംഘടനകൾ രംഗത്തുള്ളത്.
കേരള ആർട് ലവേഴ്സ് അസോസിയേഷൻ (കല− കുവൈത്ത്) നാലുകേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്ക് തുറക്കും. അബ്ബാസിയ (66829397), സാൽമിയ (99122984), മംഗഫ് (97264683), അബൂഹലീഫ (97233692) എന്നിവിടങ്ങളിലെ ഹെൽപ് ഡസ്ക് പ്രവർത്തകരുടെയും കല− കുവൈത്ത് സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജി(60685849)ന്റെയും സേവനം ലഭ്യമാകുന്നതാണ്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കാൻ വിവിധ സേവനങ്ങൾ ഏർപ്പെടുത്തിയതായി കുവൈത്ത് കേരള മുസ്ലിം കൾചറൽ സെൻറർ അറിയിച്ചു. കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെ ബോധവൽക്കരിക്കുന്നതിന് പ്രത്യേക സംഘം, സ്പോൺസർ നൽകിയ കേസിൽ അകപ്പെട്ടവർക്ക് അതൊഴിവാക്കി കിട്ടുന്നതിന് സ്പോൺസറുമായി സംസാരിക്കുന്നതിന് പ്രത്യേക സംഘം,പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് സ്പോൺസർമാരിൽ നിന്നും അത് ലഭ്യമാക്കുന്നതിന് പ്രത്യേക സംഘം, രേഖകളും മറ്റു ജോലികളും ചെയ്യുന്നതിന് വൈകിട്ട് നാലുമുതൽ
എട്ടുവരെ സംഘടനയുടെ വിവിധ ഓഫിസുകളിൽ ഹെൽപ് ഡെസ്കുകൾ എന്നിവ ഒരുക്കിയതായി കെഎംസിസി അറിയിച്ചു.
ഇന്ത്യൻ എംബസിയിൽ കെ.എം.സി.സി ഹെൽപ് ഡെസ്ക് കൗണ്ടർ (എംബസി സമയത്ത്), അബ്ബാസിയ, ഫർവാനിയ എന്നിവിടങ്ങളിൽ കെ.എം.സി.സി ഓഫീസുകൾ, സിറ്റി, ഫഹാഹീൽ എന്നിവിടങ്ങളിലെ ഗ്രാൻഡ് ഹൈപ്പറുകൾ എന്നിവിടങ്ങളിലാണ് കെ.എം.സി.സി ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുക.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി വിവിധ സ്ഥലങ്ങളിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കുമെന്ന് വെൽഫെയർ കേരള കുവൈത്ത് അറിയിച്ചു. വിവിധ ഹെൽപ് ഡെസ്കുകളുമായി ബന്ധപ്പെടേണ്ട നന്പറുകൾ: ഫഹാഹീൽ യൂണിറ്റി സെൻറർ (97881284), അബ്ബാസിയ (66150533), ഫർവാനിയ ഐഡിയൽ (60010194), സാൽമിയ സെന്റർ(50468796), അ
ബൂഹലീഫ തനിമ (98760453). ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒ.ഐ.സി.സി ) ഓഫിസ് അബ്ബാസിയ (66345644).

