സൗദിയിൽ സ്‌ത്രീകൾക്ക് മാത്രമായി കാർ ഷോറൂം തുറന്നു
മക്ക : സൗദിയിൽ സ്‌ത്രീകൾക്ക് മാത്രമായി വാഹന ഷോറൂം തുടങ്ങി. രാജ്യത്ത് സ്‌ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അനുമതി പ്രാബല്യത്തിൽ വരുന്നതിന് അഞ്ച് മാസം മാത്രം ശേഷിക്കെയാണ് വാഹന ഷോറൂം തുടങ്ങിയിരിക്കുന്നത്. ജിദ്ദയിലാണ് സ്‌ത്രീകൾക്ക് തന്നെ വിവിധ കന്പനികളുടെ കാറുകരൾ സ്വന്തം അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞടുക്കാന്‍ സഹായിക്കുന്ന പുതിയ ഷോറൂം തുടങ്ങിയിരിക്കുന്നത്.
സ്‌ത്രീ ജീവനക്കാർ മാത്രമായിരിക്കും ഇവിടെയുണ്ടാവുകയെന്നും കന്പനി അറിയിച്ചു. ബാങ്കുകളുടെയും മറ്റ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെയും ഫിനാൻസ് സൗകര്യവും ലഭ്യമാക്കും. വനിതകൾക്ക് ഡ്രൈവിംങ് ലൈസൻസ് അനുവദിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനം സമൂഹത്തിലുണ്ടാക്കാൻ പോകുന്ന വലിയ ചലനങ്ങൾ പരമാവധി മുതലാക്കാൻ കാർ, അനുബന്ധ കന്പനികൾ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ജനുവരിയിൽ മൂല്യ വർദ്ധിത നികുതി നടപ്പാക്കിയതിന് ശേഷം സൗദിയിലെ ജീവിത ചെലവും വർദ്ധിച്ചിട്ടുണ്ട്.

