കു­വൈ­ത്ത് അമീ­റി­നെ­ അഭി­നന്ദി­ച്ച് ഫ്രാ­ൻ­സിസ് മാ­ർ‍­പ്പാ­പ്പ


കുവൈത്ത് സിറ്റി : ഗൾഫ് മേഖലയിലും അറബ് മേഖലയിലും ആഗോളതലത്തിലും നിലനിൽക്കുന്ന സംഘർഷഭരിതമായ അവസ്ഥയ്ക്ക് പരിഹാരം കാണാൻ കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ നിർവ്വഹിച്ച മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിച്ച് ഫ്രാൻസിസ് മാർപ്പാപ്പ രംഗത്ത്. സമാധാനവും ഐക്യവും മാനുഷിക മൂല്യങ്ങളും നിലനിർത്തുന്നതിന് കുവൈത്ത് അമീർ നൽകുന്ന സംഭാവനകൾ മാതൃകാപരമെന്നും പോപ്പ് ഫ്രാൻസിസ് അഭിപ്രായപ്പെട്ടു.

കുവൈത്തിന്റെ വത്തിക്കാൻ നയതന്ത്രപ്രതിനിധിയും സ്വിറ്റ്സർലണ്ട് സ്ഥാനപതിയുമായ ബേദർ അൽതുനേയ്ബ് സന്ദർശിച്ച വേളയിലാണ് മാർപ്പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

അറബ് മേഖലയിൽ സംജാതമായിട്ടുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് അമീർ ഷെയ്ഖ് സബയുടെ പങ്ക് നിർണായകമാണെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി അമീറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരട്ടെയെന്നും മാർപ്പാപ്പ ആശീർവദിച്ചു. 

അമീറിന് ഹൃദയം നിറഞ്ഞ അനുമോദനം അർപ്പിക്കുന്നതായി പോപ്പ് ഫ്രാൻസിസ് പറഞ്ഞതായി വത്തിക്കാൻ നയതന്ത്ര പ്രതിനിധി ബേദർ അൽ തുനേയ്ബ് കുവൈത്ത് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed