യെ­മനി­ലെ­ അമ്മമാ­ർ­ക്കും ശി­ശു­ക്കൾ­ക്കും അടി­യന്തി­ര പരി­ചരണം നൽ­കാ­നൊ­രു­ങ്ങി­ യു­.എ.ഇ


ദുബൈ : യെമനിലെ ഹളറൽമൗത്ത് ഗവർണറേറ്റിലെ മുകല്ല പ്രവിശ്യയിലെ അമ്മമാർക്കും നവജാത ശിശുക്കൾക്കും അടിയന്തര പരിചരണം ഉറപ്പാക്കാൻ ലോക ആരോഗ്യ സംഘടനയുമായി യു.എ.ഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയം സഹകരണ കരാറിൽ ഒപ്പുവെച്ചു. അടിയന്തിര ജീവൻരക്ഷാ  സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

ഐക്യരാഷ്ട്രസഭയുടെ അംബാസിഡറും സ്ഥിരം പ്രതിനിധിയുമായ ഒബൈദ് സലീം സഈദ് അൽ സാബിയുടെയും സാന്നിധ്യത്തിൽ യു.എ.ഇ വിദേശകാര്യ രാജ്യാന്തര സഹകരണ സഹ മന്ത്രി സുൽത്താൻ മുഹമ്മദ് അൽ ഷംസിയും ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. പീറ്റർ സലാമയും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.

കരാറനുസരിച്ച് യു.എ.ഇ സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ യെമനിൽ വിവിധ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കാൻ എട്ടു ലക്ഷം ഡോളർ ലോകാരോഗ്യ സംഘടനക്ക് അനുവദിക്കും. യു.എ.ഇയുടെ നേതൃത്വത്തിൽ യെമനിലെ വിവിധ ദുരിതാശ്വാസ പദ്ധതികൾക്ക് ഇതുവരെ മൊത്തം 2.56 ബില്യൺ ഡോളറിന്റെ സഹായമാണ് നൽകിയത്. 

ആരോഗ്യ മേഖലകളിൽ ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുകയും യു.എ.ഇയുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുമെന്നും യു.എ.ഇ അംബാസഡർ ഒബൈദ് സാലെം സഈദ് അൽ സാബി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed