സൗ­ദി­യിൽ പ്രവാ­സി­കളു­ടെ­ കു­ട്ടി­കൾ­ക്കും ഇനി­ പ്രതി­രോ­ധ മരു­ന്ന് സൗ­ജന്യം


റിയാദ് : സൗദിയിൽ പ്രവാസികളുടെ കുട്ടികൾക്കും പ്രതിരോധ മരുന്ന് സൗജന്യമായി നൽകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മരുന്നിന് പണം ഈടാക്കുമെന്ന പ്രചാരണം തെറ്റാണെന്നും സൗദി സ്വദേശികളുടെയും പ്രവാസികളുടെയും കുട്ടികൾക്കു പ്രതിരോധമരുന്നിന് തുല്യ അവകാശമാണെന്നും ഇതു സൗജന്യമായി തന്നെ നൽകുമെന്നും ആരോഗ്യവകുപ്പു വക്താവ് ഉറപ്പുനൽകി. 

പ്രവാസികളുടെ നാലു വയസ്സിൽ താഴെയുള്ള 5.60 ലക്ഷം കുട്ടികളാണു സൗദിയിലുള്ളത്. ആറുവയസ്സിനകം തന്നെ ഏകദേശം 4000 റിയാലിന്റെ (68,000 രൂപയോളം) കുത്തിവെയ്പുകളും പ്രതിരോധമരുന്നുമാണു കുട്ടികൾക്കു നൽകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed