സമൂ­ഹ മാ­ധ്യമങ്ങളിൽ അശ്ലീ­ല വീ­ഡി­യോ­ പോ­സ്റ്റ് ചെ­യ്ത യു­വതി­ക്ക് ഒരു­ വർ­ഷം തടവ്


അബൂദാബി : സമൂഹ മാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പോസ്റ്റ്ചെയ്ത യുവതിക്ക് 2,50,000 ദിർഹം പിഴയും ഒരു വർഷം തടവും വിധിച്ചു. സാമൂഹിക മര്യാദകൾലംഘിച്ചുവെന്നും സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചുവെന്നും കാണിച്ച് അബൂദാബി ഫെഡറൽ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് അൽ ഖലീജ് പത്രം റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഡിസംബറിലാണ് സ്നാപ്പ്ചാറ്റ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിരുന്നു. യുവതി പോസ്റ്റ് ചെയ്ത ഉള്ളടക്കം നിരീക്ഷിച്ചിരുന്നുവെന്നും നിയമലംഘനം നടന്നതായി കണ്ടെത്തിയതാണെന്നും യു.എ.ഇ അറ്റോർണി ജനറലിന്റെ ഓഫീസും അറിയിച്ചു. 

ദമാനി എന്ന പേരിലായിരുന്നു ഇവരുടെ അക്കൗണ്ടുകൾ നിലവിലുണ്ടായിരുന്നത്. ഇവർ‍ ഉപയോഗിച്ചിരുന്ന കന്പ്യൂട്ടർ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തുവെന്ന് അബൂദാബി സൈബർ ക്രൈം ഡിവിഷൻ കുറ്റാന്വേഷണ വിഭാഗം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed