റിയാദ് ഇന്ത്യൻ എംബസി പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു
റിയാദ് : റിയാദ് ഇന്ത്യൻ എംബസി പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു. ചടങ്ങ് ഉപസ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാല് പ്രധാന പദ്ധതികളിൽ ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് സൽമാൻ ഖാൻ (യു.പി) യോഗയെ കുറിച്ച് യോഗാചാര്യ സൗമ്യ (കേരള) ദീൻ ദയാൽ ഉപാധ്യായ യോജന ജോതിയെ കുറിച്ച് രാകേഷ് പ്രഭാകർ (തമിഴ്നാട്) ബേട്ടി ബചാവോ ബേട്ടി പഠാവോയെ കുറിച്ച് തക്കിയുദ്ദീൻ മീർ പാസൽ (തെലുങ്കാന) എന്നിവർ പ്രഭാഷണം നടത്തി. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഘനൃത്തം ദേശഭക്തിഗാനവും ചടങ്ങിൽ അവതരിപ്പിച്ചു. സമുഹത്തിന്റെ നാനാതുറകളിലുള്ളവർ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ അനിൽ നൊട്ടിയാൽ ആമുഖ പ്രഭാക്ഷണം നടത്തി.
അതേസമയം നിയമലംഘകർ ഇല്ലാത്ത രാജ്യം എന്ന ക്യാന്പയിന്റെ ഭാഗമായി, സൗദിയിൽ നടന്നുവരുന്ന പരിശോധനയിൽ പിടിയിലായത് ആയിരത്തിൽ പരം ഇന്ത്യക്കാർ മാത്രമെന്ന് ഡോ.സുഹൈൽ അജാസ് ഖാൻ പറഞ്ഞു. എംബസിയുടെ നേതൃത്വത്തിൽ പിടിയിലായവരെ പാർപ്പിച്ച കേന്ദ്രങ്ങളിൽ സന്ദർശനവും നടക്കുന്നുണ്ട്. അവർക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുണ്ട് പ്രവാസി ഭാരതിയ ദിവസ് പ്രമാണിച്ച് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത സാമുഹ്യ പ്രവർത്തകരുടെയും സംഘടനാപ്രതിനിധികളുടെയും മാധ്യമപ്രവർത്തകരുടെയും യോഗത്തിത്തിലാണ് ഇന്ത്യൻ എംബസി ഉപസ്ഥാനപതി താമസ രേഖയില്ലാതെ പിടിയിലായ ഇന്ത്യകാരുടെ ലിസ്റ്റ് പുറത്ത് വിട്ടത്.
സൗദിയിൽ ഇതുവരെ താമസ രേഖയില്ലാതെ പിടിയിലായത് 3.70 ലക്ഷത്തോളം പേരാണ്. പിടിയിലായ ഇന്ത്യക്കാരെ എംബസി നേതൃത്വത്തിൽ സന്ദർശിച്ച് മടക്കി അയക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. നിയമ ലംഘകർ ഇല്ലാത്ത രാജ്യം എന്ന സൗദി ക്യാന്പയിനോട് സഹകരിച്ച രാജ്യങ്ങളിൽ ഇന്ത്യക്കാർ ഏറ്റവും അച്ചടക്കം ഉള്ള രാജ്യമെന്ന പ്രശംസയ്ക്ക് പാത്രമായിയെന്ന് സുഹൈൽ അജാസ് ഖാൻ പറഞ്ഞു.

