പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്താൻ നിയമം അനുവദിക്കുന്നുണ്ടെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി : കുവൈത്തിൽ പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്താൻ നിയമം അനുവദിക്കുന്നുണ്ടൈന്ന് അധികൃതർ. ആരോഗ്യ സംരക്ഷണവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ചെയർമാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ പിഴ ഈടാക്കി നാടുകടത്തുന്നതിനുള്ളനിയമം നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുതരമായ പരിസ്ഥിതി നിയമലംഘനം നടത്തിയ പ്രവാസികളെ ഇത്തരത്തിൽ നാടുകടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

