സി.പി.എമ്മിൽ ആഭ്യന്തര പ്രശ്നപരിഹാര സമിതി രൂപീകരിച്ചു; ടി.എൻ. സീമ അധ്യക്ഷ, പരാതികളിൽ ഇനി ഐ.സി.സി അന്വേഷണം


ശാരിക

തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റിയുടെ നിർദേശത്തെത്തുടർന്ന് പാർട്ടിയിൽ ആഭ്യന്തര പ്രശ്നപരിഹാര സമിതി (ICC) രൂപീകരിച്ച് സി.പി.എം സംസ്ഥാന നേതൃത്വം. മുതിർന്ന നേതാവ് ടി.എൻ. സീമ അധ്യക്ഷയായ കമ്മിറ്റിയിൽ പി.കെ. സൈനബ, എൻ. ചന്ദ്രൻ, എ. വിജയകുമാർ എന്നിവരാണ് അംഗങ്ങൾ. അഡ്വക്കേറ്റ് ഗീനാകുമാരി സമിതിയിലെ ബാഹ്യ നിയമവിദഗ്ധയായി പ്രവർത്തിക്കും.

ഇനിമുതൽ നേതാക്കൾക്കെതിരെ ഉയരുന്ന പരാതികൾ പാർട്ടി ഘടകങ്ങൾക്ക് പകരം ഈ ആഭ്യന്തര പ്രശ്നപരിഹാര സമിതിയായിരിക്കും നേരിട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുക. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും പരാതികളിലും കർശനമായ നടപടി ഉണ്ടാകണമെന്ന കേന്ദ്ര കമ്മിറ്റിയുടെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പാർട്ടിക്ക് പരാതി ലഭിച്ചാലുടൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും. സമിതിയുടെ അന്വേഷണത്തിലും നടപടികളിലും പരാതിക്കാർ തൃപ്തരല്ലെങ്കിൽ അവർക്ക് ആവശ്യമായ നിയമസഹായം നൽകണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

പീഡനപരാതിയെ തുടർന്നാണ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്ഥാനം ഒഴിഞ്ഞതെന്ന ആരോപണം ശക്തമായി നിലനിൽക്കുന്നതിനിടയിലാണ് പാർട്ടിയിൽ ഇത്തരം ഒരു സുപ്രധാന മാറ്റം വന്നിരിക്കുന്നത്. എന്നാൽ സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് മുന്നിൽ നിലവിൽ യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed