ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പും സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) വനിതാ വിഭാഗമായ പ്രവാസശ്രീയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ക്യാൻസർ കെയർ ഗ്രൂപ്പിന്റെയും അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ ബ്രസ്റ്റ് ക്യാൻസർ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. കെ.പി.എ ആസ്ഥാനത്തു നടന്ന പരിപാടിയിൽ അറുപതോളം വനിതകൾ പങ്കാളികളായി.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങ് ബഹ്‌റൈൻ ക്യാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെ.ടി. സലീം ഉദ്ഘാടനം ചെയ്തു. പ്രവാസശ്രീ ചെയർപേഴ്സൺ അഡ്വ. പ്രദീപ അനിൽ സ്വാഗതവും കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ബഹ്‌റൈൻ ക്യാൻസർ കെയർ ഗ്രൂപ്പ് കോർഡിനേറ്റർ അബ്ദുൽ സഹീർ എന്നിവർ ആശംസകളും അറിയിച്ചു.
തുടർന്ന് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ജാസ്മിൻ വനിതകൾക്കായി ബോധവൽക്കരണ സെമിനാർ നയിച്ചു. സ്തനാർബുദ ലക്ഷണങ്ങൾ, രോഗം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം, സ്വയം പരിശോധനാ രീതികൾ എന്നിവയെക്കുറിച്ച് ഡോക്ടർ വിശദീകരിച്ചു. സെമിനാറിനു ശേഷം സൗജന്യ മെഡിക്കൽ പരിശോധനയും നടന്നു. പ്രവാസശ്രീ വൈസ് ചെയർപേഴ്സൺ അഞ്ജലി രാജ് ചടങ്ങിന് നന്ദി പറഞ്ഞു. ഷമീല ഇസ്മായിൽ ഉൾപ്പെടെയുള്ള പ്രവാസശ്രീ, കെ.പി.എ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
sdfsa
sdfs

