റിയാദിന് നേരെ മിസൈൽ ആക്രമണം: നാല് ബാലിസ്റ്റിക് മിസൈലുകൾ സൗദി തകർത്തു


പ്രദീപ് പുറവങ്കര

റിയാദ്: സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ടെത്തിയ നാല് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. റിയാദിലെ മിസൈൽ പ്രതിരോധ സംവിധാനം വിജയകരമായി ആക്രമണത്തെ പ്രതിരോധിച്ചതായും പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആക്രമണ ഭീഷണിയെത്തുടർന്ന് അൽ ഖർജ് ഗവർണറേറ്റിൽ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സൈറണുകൾ മുഴക്കി. റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശത്രുരാജ്യത്തിന്റെ ഭാഗത്തുനിന്നുള്ള വ്യോമാക്രമണ ഭീഷണി നിലനിൽക്കുന്നതായി പല താമസക്കാർക്കും ഔദ്യോഗിക ഫോൺ സന്ദേശങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed