ഫിക്‌സഡ് ബില്ലിംഗ് രജിസ്‌ട്രേഷൻ: അർഹരായ ബഹ്റൈനി സ്വദേശികൾക്ക് മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം ലഭിക്കും


പ്രദീപ് പുറവങ്കര

മനാമ: അർഹരായ ബഹ്‌റൈൻ പൗരന്മാർക്ക് 'ഫിക്‌സഡ് മന്ത്ലി ബില്ലിംഗ് സർവീസിൽ' രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി സിറ്റി സെന്റർ ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (EWA) ബോധവൽക്കരണ സ്റ്റാൾ വൈദ്യുതി-ജലകാര്യ മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ സന്ദർശിച്ചു. ഒക്ടോബർ 31 അവസാന തീയതിയായി നിശ്ചയിച്ചാണ് പ്രത്യേക പ്രചരണം നടത്തുന്നത്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉത്തരവുകൾക്ക് അനുസൃതമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ എളുപ്പമാക്കാനും ബില്ലിംഗ് കണക്കുകൂട്ടലുകളെക്കുറിച്ച് പൗരന്മാർക്ക് വ്യക്തമായ വിവരങ്ങൾ നൽകാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രജിസ്‌ട്രേഷൻ അവസാനിക്കാൻ കുറഞ്ഞ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ പ്രത്യേക രജിസ്‌ട്രേഷൻ പദ്ധതി പ്രകാരം, സ്വദേശി പൗരന്മാർക്ക് അവരുടെ ആദ്യ വസതിക്കായി പദ്ധതിയിൽ ചേരാം. 2026 മെയ് മാസം മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ഇതിന്റെ ആനുകൂല്യങ്ങൾ അക്കൗണ്ടുകളിൽ ലഭ്യമാകുക.

2025 ജൂൺ മുതൽ 2026 മെയ് വരെയുള്ള വൈദ്യുതി-ജല ബില്ലുകളുടെ ശരാശരി തുക കണക്കാക്കിയാണ് പ്രതിമാസ ഫിക്‌സഡ് ബിൽ തുക നിശ്ചയിക്കുന്നത്. 2026 മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ നിലവിൽ അടച്ച തുകയും പുതിയ ഫിക്‌സഡ് ബിൽ തുകയും തമ്മിലുള്ള വ്യത്യാസം ഉപഭോക്താക്കളുടെ ഇഡബ്ല്യുഎ (EWA) അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ആയി തിരികെ നൽകും.

article-image

ോേ്ോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed