ഓണം സമത്വബോധത്തിന്റെയും മാനവികതയുടെയും അടയാളം: കൊടിക്കുന്നിൽ സുരേഷ് എം.പി


പ്രദീപ് പുറവങ്കര

മനാമ: ഓണം മലയാളിയുടെ വെറുമൊരു ആഘോഷം മാത്രമല്ലെന്നും സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വബോധത്തിന്റെയും മഹത്തായ അടയാളമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രസ്താവിച്ചു. ബഹ്‌റൈൻ ഒഐസിസി അധാരി ഗാർഡനിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി, മത, സമ്പത്ത്, അധികാര വിവേചനങ്ങളില്ലാത്ത ഒരു സമൂഹത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഓണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടും അസഹിഷ്ണുതയും സാമൂഹിക വിഭജനങ്ങളും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഓണത്തിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. കേരളത്തിന്റെ വളർച്ചയിലും സാമ്പത്തിക ഭദ്രതയിലും പ്രവാസി മലയാളികളുടെ സംഭാവനകൾക്ക് മാറ്റിനിർത്താനാവാത്ത സ്ഥാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായരെ ആദരിച്ചു.

കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ തെയോഡോസിയോസ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, വ്യവസായി റഹീം വാവകുഞ്ഞ്, സ്ലീബ പോൾ കൊറേപ്പിസ്‌കോപ്പ, ഫാ. തോമസുകുട്ടി പി.എൻ., ജേക്കബ് തോമസ് മാടപാട്ട് കൊറേപ്പിസ്‌കോപ്പ, കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, കെഎംസിസി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, ഒഐസിസി ഭാരവാഹികളായ ബിനു കുന്നന്താനം, ബോബി പാറയിൽ, മനു മാത്യു, ലത്തീഫ് ആയംചേരി, ഗിരീഷ് കാളിയത്ത്, നിസാർ കുന്നംകുളത്തിൽ, മിനി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു.

ഒഐസിസി ജനറൽ സെക്രട്ടറിമാരായ സൈദ് എം.എസ്., ജേക്കബ് തേക്ക്‌തോട്, ജീസൺ ജോർജ്, രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി എന്നിവരും മറ്റ് ദേശീയ, ജില്ലാ കമ്മിറ്റി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

്േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed