പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (PAPA Bahrain) ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. കാനൂ ഗാർഡൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ടീം അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ജേഴ്‌സി പുറത്തിറക്കിയത്. പവർ പ്ലസ് ഇലക്ട്രിക്കൽ കോൺട്രാക്ടിംഗ് ആണ് ക്രിക്കറ്റ് ടീമിനുള്ള ജേഴ്‌സികൾ സ്‌പോൺസർ ചെയ്തിരിക്കുന്നത്.
ദീപക് ക്യാപ്റ്റനും ഡിജിൽ വൈസ് ക്യാപ്റ്റനുമായുള്ള ടീമിന്റെ കോർഡിനേറ്റർ ബിനു കോന്നിയാണ്. അജിത്, മുഹമ്മദ് അലി, ജിജിൻ, രോഹിത്, ഉണ്ണി, ആരിഫ്, വിഭിജിത്, അതുൽ, ഷഹ്സീം, പ്രവീൺ, ഗോകുൽ, സുജിത്, നദീം, അസീം, സൈഫ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.
അസോസിയേഷന്റെ കായിക വിഭാഗമായ പാപ്പാ സ്‌പോർട്‌സ് വിങ് (PAPA Sports Wing), ഈ മാസം 29, 30 തീയതികളിൽ ഹോപ്പ് ബഹ്‌റൈൻ (HOPE Bahrain) സംഘടിപ്പിക്കുന്ന പ്രശസ്തമായ ക്രിക്കറ്റ് ടൂർണമെന്റിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രവാസി കൂട്ടായ്മയും ടീം സ്പിരിറ്റും കായികമികവും ഉയർത്തിപ്പിടിച്ച് ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു. ടീമിന് പിന്തുണ നൽകാൻ എല്ലാ കായികപ്രേമികളെയും മൈതാനത്തേക്ക് സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു.
szczc
ffds

