സി.ജെ. റോയിയുടെ മരണം: കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്; ജുഡീഷ്യൽ അന്വേഷണം വേണം


ഷീബ വിജയൻ
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. സംഭവത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ റോയ് സ്വയം വെടിയുതിർത്തത് സുരക്ഷാ സംവിധാനങ്ങളുടെ ഗുരുതരമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് മരണം സംഭവിച്ചതെന്ന റോയിയുടെ സഹോദരന്റെ പരാതിയും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

നികുതി വെട്ടിപ്പിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമ്പോഴും പരിശോധനകളുടെ പേരിൽ ഒരു മനുഷ്യജീവൻ നഷ്ടപ്പെടുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഇത് രാജ്യത്തെ നികുതി ഭരണസംവിധാനത്തിന് കളങ്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും സംഭവത്തിന്റെ എല്ലാ വശങ്ങളും വ്യക്തമാകാൻ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്നും കേരളീയരുടെ അഗാധമായ ദുഃഖം അറിയിക്കാനാണ് ഈ കത്തെഴുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

article-image

fsddfsdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed