മിഡിൽ ഈസ്റ്റിലെ ആദ്യത്തെ വെർച്വൽ എയർ ട്രാഫിക് കൺട്രോൾ ടവർ സൗദിയിൽ പ്രവർത്തനം ആരംഭിച്ചു


ഷീബ വിജയൻ

റിയാദ് I മിഡിൽ ഈസ്റ്റിലെതന്നെ ആദ്യത്തെ വെർച്വൽ എയർ ട്രാഫിക് ടവർ സൗദിയിൽ പ്രവർത്തനം തുടങ്ങി. വെർച്വൽ കൺട്രോൾ ടവർ വഴി അൽ ഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം റിമോട്ടായി കൈകാര്യം ചെയ്തുകൊണ്ടാണ് മിഡിൽ ഈസ്റ്റിലെ വ്യോമയാന മേഖലയിൽ സൗദി അറേബ്യ ഒരു ഗുണപരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതോടെ മേഖലയിലെ ആദ്യത്തെ റിമോട്ടായി പ്രവർത്തിക്കുന്ന വിമാനത്താവളമായി അൽഉല വിമാനത്താവളം. ഇനി മുതൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വെർച്വൽ ടവർ സെന്ററിൽ നിന്ന് അൽ ഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന ഗതാഗതം വിദൂരമായി നിരീക്ഷിക്കാനാകും.

article-image

ADSADSAS

You might also like

Most Viewed