കുപ്പിവെള്ളത്തിൽനിന്ന് വിഷബാധ; ഒമാനിൽ രണ്ടുപേർ മരിച്ചു

ഷീബ വിജയൻ
മസ്കത്ത് I കുപ്പിവെള്ളത്തിൽനിന്ന് വിഷബാധയേറ്റ് ഒമാനിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം സുവൈഖ് വിലായത്തിലാണ് സംഭവം. ആദ്യം പ്രവാസി സ്ത്രീയാണ് മരിച്ചത്. പിന്നീട് ആശുപത്രിയിൽ പ്രവേശിച്ച ഒമാനി പൗരൻ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത ‘യുറാനസ് സ്റ്റാർ’ എന്ന കുപ്പിവെള്ളത്തിൽനിന്നാണ് വിഷബാധയേറ്റത് എന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ലബോറട്ടറി വിശകലനത്തിൽ ഉൽപന്നത്തിൽ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, ഈ ബ്രാൻഡ് കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിക്കാൻ ആർ.ഒ.പി ഉത്തരവിട്ടു. കൂടാതെ, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി സർക്കാർ നിരോധിച്ചു.
ADSWADSADS