അയ്യപ്പ സംഗമം വിവാദം: ഏഴ് കോടി വേണമെന്ന് ഊരാളുങ്കൽ; നിലപാട് കടുപ്പിച്ച് ദേവസ്വം ബോർഡ്


ഷീബ വിജയൻ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം മുറുകുന്നു. പരിപാടിക്കായി ചിലവായ 7.04 കോടി രൂപയും നൽകണമെന്നാവശ്യപ്പെട്ട് ഊരാളുങ്കലിന്റെ ഉപകമ്പനിയായ ഐ.ഐ.ഐ.സി ദേവസ്വം ബോർഡിന് കത്ത് നൽകി.

എന്നാൽ, എസ്റ്റിമേറ്റ് തുകയായ 4.99 കോടി രൂപയിൽ കൂടുതൽ നൽകാനാവില്ലെന്ന നിലപാടിലാണ് ബോർഡ്. അതേസമയം, തങ്ങൾ നൽകിയ സേവനങ്ങൾക്ക് ബോർഡ് ഉദ്യോഗസ്ഥർ മെഷർമെന്റ് ബുക്കിൽ ഒപ്പിട്ടു നൽകിയിട്ടുണ്ടെന്നും അതിനാൽ മുഴുവൻ തുകയും ലഭിക്കണമെന്നും ഊരാളുങ്കൽ വാദിക്കുന്നു. തുക സംബന്ധിച്ച തർക്കം പരിഹരിക്കാൻ ടാസ്ക് ഫോഴ്‌സിനെ നിയോഗിക്കുമെന്ന് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

article-image

assdfadfsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed