കകർഷകരുടെ നെല്ല് മുക്കി 'പാലക്കാടൻ മട്ട'യാക്കി വിൽപന; കോടികളുടെ തട്ടിപ്പ് കണ്ടെത്തി


ഷീബ വിജയൻ

പാലക്കാട്: ജില്ലയിൽ കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് മില്ലുടമകൾ മറിച്ചുവിൽക്കുന്നതായി സപ്ലൈ ഓഫീസറുടെ ഓഡിറ്റ് റിപ്പോർട്ട്. സംഭരിക്കുന്ന നെല്ല് തമിഴ്‌നാട്ടിലെത്തിച്ച് ബ്രാൻഡ് ചെയ്ത് വിൽക്കുകയും, പകരം പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്ത അരി സപ്ലൈകോയ്ക്ക് നൽകുകയുമാണ് ചെയ്യുന്നത്. പരിശോധന നടത്തിയ അഞ്ച് മില്ലുകളിൽ നിന്നായി മാത്രം 45 കോടി രൂപയുടെ നെല്ലിന്റെ കുറവ് കണ്ടെത്തി.

സപ്ലൈകോ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ ക്രമക്കേട് നടക്കുന്നത്. 600 മെട്രിക് ടൺ സംഭരണ ശേഷിയുള്ള മില്ലുകൾ 27,881 മെട്രിക് ടൺ നെല്ല് സംഭരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ഗ്യാരണ്ടി ഈടാക്കാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും മില്ലുടമകൾക്ക് നെല്ല് നൽകിയതിലൂടെ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

 

article-image

efwefrerw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed