ശബരിമല സ്വർണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം
ഷീബ വിജയൻ
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി, ദ്വാരപാലക ശിൽപ കേസുകളിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന് മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് പങ്കുള്ളതെന്നും ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.
തന്ത്രിയുടെയും കുടുംബത്തിന്റെയും പേരിലുള്ള വൻ നിക്ഷേപങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ജാമ്യം അനുവദിക്കുന്നതിനെ അത് തടഞ്ഞില്ല. ഇതോടെ തന്ത്രിക്ക് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങി. അതേസമയം, കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറും ഉടൻ പുറത്തിറങ്ങും. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണമാകും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ ജാമ്യം നേടിയിരുന്നു.
sdeffsdsfdfs


