സേവ് ബോക്സ് തട്ടിപ്പ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു


ഷീബ വിജയൻ
കൊച്ചി: ഓൺലൈൻ ലേല ആപ്പായ 'സേവ് ബോക്സ്' വഴി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ നടൻ ജയസൂര്യക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി എടുത്തു. നടന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് ജയസൂര്യയെ കൊച്ചിയിലെ ഓഫീസിൽ വിളിപ്പിച്ചു നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.

പരസ്യ ആവശ്യങ്ങൾക്കായി തന്നെ സമീപിക്കുന്നവർ പിന്നീട് തട്ടിപ്പ് നടത്തുമെന്ന് മുൻകൂട്ടി അറിയാൻ കഴിയില്ലെന്നായിരുന്നു താരത്തിന്റെ മുൻപത്തെ വിശദീകരണം. ഇഡി തനിക്ക് നേരിട്ട് സമൻസ് നൽകിയിട്ടില്ലെന്ന് താരം അവകാശപ്പെട്ടിരുന്നെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ ജയസൂര്യ ഹാജരായിരുന്നു. സ്ഥാപന ഉടമ തൃശൂർ സ്വദേശി സാദിഖ് റഹീം നേരത്തെ ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

article-image

tdydfedyed

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed