എപ്‌സ്റ്റീൻ ബന്ധം: കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പ്രതിരോധത്തിൽ


ഷീബ വിജയൻ
ന്യൂഡൽഹി: അന്താരാഷ്ട്ര ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെയുള്ള ആരോപണങ്ങൾ കടുക്കുന്നു. എപ്‌സ്റ്റീൻ ഫയലുകൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ, കൂടുതൽ തെളിവുകളുമായി കോൺഗ്രസ് രംഗത്തെത്തി. 2014-നും 2017-നും ഇടയിൽ ഹർദീപ് സിംഗ് പുരി എപ്‌സ്റ്റീനുമായി 62 ഇമെയിൽ സന്ദേശങ്ങൾ കൈമാറുകയും 14 തവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി കോൺഗ്രസ് വക്താവ് പവൻ ഖേര വെളിപ്പെടുത്തി.

നേരത്തെ പത്രസമ്മേളനം നടത്തിയ മന്ത്രി, താൻ എപ്‌സ്റ്റീനെ കണ്ടിട്ടുണ്ടെന്നും എന്നാൽ അത് പദവികൾ ഏൽക്കുന്നതിന് മുൻപാണെന്നും വിശദീകരിച്ചിരുന്നു. എന്നാൽ മോദി സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെ 2014 ജൂൺ മാസത്തിൽ തന്നെ കൂടിക്കാഴ്ചകൾ നടന്നതായാണ് കോൺഗ്രസ് ആരോപിക്കുന്നത്. 'ഇന്ത്യയിലെ നിങ്ങളുടെ ആൾ ഹർദീപ് ആണ്' എന്ന് എപ്‌സ്റ്റീൻ മറ്റൊരാൾക്ക് അയച്ച മെയിലും കോൺഗ്രസ് പുറത്തുവിട്ടു. ആരോപണം ശക്തമായതോടെ കേന്ദ്രസർക്കാരും ബിജെപിയും കടുത്ത സമ്മർദ്ദത്തിലാണ്.

article-image

aseqweqwewq

You might also like

  • NEC

Most Viewed