അല്ലു അർജുനെതിരായ '42 നിയമങ്ങൾ' ആരോപണം: മാപ്പ് പറഞ്ഞ് മാധ്യമപ്രവർത്തക
ഷീബ വിജയൻ
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തക കാവേരി ബറുവ പരസ്യമായി ക്ഷമ ചോദിച്ചു. താരത്തെ കാണാൻ എത്തുന്നവർക്ക് 42 കർശന നിയമങ്ങൾ ഉണ്ടെന്ന തന്റെ പരാമർശം വസ്തുതാവിരുദ്ധമാണെന്ന് അവർ സമ്മതിച്ചു. പോഡ്‌കാസ്റ്റ് അഭിമുഖത്തിനിടയിൽ ഒഴുക്കിൽ പറഞ്ഞുപോയ കാര്യങ്ങളാണെന്നും രേഖകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കാവേരി വ്യക്തമാക്കി.
താരത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിൽ ഖേദമുണ്ടെന്നും പ്രസ്താവന പൂർണ്ണമായും പിൻവലിക്കുന്നുവെന്നും അവർ അറിയിച്ചു. നേരത്തെ താരത്തിന്റെ ടീമിനെ വിമർശിച്ച പോഡ്‌കാസ്റ്റ് അവതാരക സ്വീകൃതിയും മാപ്പ് പറഞ്ഞു. അതേസമയം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ മാനനഷ്ടത്തിന് നിയമനടപടി ആരംഭിച്ചതായി അല്ലു അർജുന്റെ പ്രതിനിധികൾ അറിയിച്ചു.
q2defswerwf


