മുസ്‍ലിം വോട്ടുകൾ തള്ളിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഭീഷണി; മഞ്ചേശ്വരത്ത് രാഷ്ട്രീയ പോര് മുറുകുന്നു


ഷീബ വിജയൻ
മഞ്ചേശ്വരം: കാസർകോട് ജില്ലയിലെ മുസ്‍ലിം വോട്ടുകൾ ഫോം 7 ഉപയോഗിച്ച് തള്ളിക്കുമെന്ന ഭീഷണിയുമായി ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി. സംശയമുള്ള വോട്ടർമാരുടെ പട്ടിക കൈയിലുണ്ടെന്നും വോട്ടർ ഇന്ത്യൻ പൗരനല്ലെന്ന് സംശയമുണ്ടെങ്കിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. മുസ്‍ലിം ലീഗ് മണ്ഡലങ്ങളിൽ ബിഎൽഒമാരെ കൂട്ടുപിടിച്ച് വ്യാപകമായി കള്ളവോട്ട് ചേർക്കുന്നുവെന്നും അശ്വിനി ആരോപിച്ചു.

നേരത്തെ പൈവളിക സ്വദേശി മുഹമ്മദിനെതിരെ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതേത്തുടർന്ന് ലോകേഷിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ വിശദീകരണം. വ്യാജ വിവരങ്ങൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്നത് കടുത്ത നിയമനടപടികളിലേക്ക് നയിക്കുമെന്ന് കളക്ടർ കെ. ഇമ്പശേഖർ മുന്നറിയിപ്പ് നൽകി.

article-image

fvdfsvfdssda

You might also like

  • NEC

Most Viewed