ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: വിഷു-റംസാൻ സ്റ്റോക്കുകൾ കത്തിയമർന്നു; കോടികളുടെ നഷ്ടം


ഷീബ വിജയൻ
കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിലുണ്ടായ വൻ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. വിവാഹ സീസണും വിഷു, റംസാൻ ആഘോഷങ്ങളും മുന്നിൽക്കണ്ട് എത്തിച്ച വസ്ത്രശേഖരം പൂർണ്ണമായും നശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെ പടർന്ന തീ ഇന്ന് പുലർച്ചയോടെയാണ് പൂർണ്ണമായും അണയ്ക്കാനായത്. വെഡ്ഡിംഗ് സെക്ഷനിലെ ഗോഡൗണിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഫയർഫോഴ്സ് പരിശോധിച്ചുവരികയാണ്. 2023-ലും ഇതേ സ്ഥാപനത്തിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടാവുകയും നാല് കോടിയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം സ്ഥാപിച്ച ഫയർ ഫൈറ്റിംഗ് സംവിധാനങ്ങൾ ഇത്തവണ കൃത്യമായി പ്രവർത്തിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. മാനേജ്മെന്റ് എത്തിയ ശേഷം മാത്രമേ ഔദ്യോഗികമായ നഷ്ടക്കണക്കുകൾ ലഭ്യമാകൂ.

article-image

fgsdswesd

You might also like

  • NEC

Most Viewed