സർക്കാർ ബ്രാൻഡി പുറത്തിറങ്ങുന്നു; പേര് വെളിപ്പെടുത്താതെ ബെവ്കോ


ഷീബ വിജയൻ
തിരുവനന്തപുരം: പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉൽപ്പാദിപ്പിക്കുന്ന സർക്കാർ ബ്രാൻഡി ഫെബ്രുവരി 21-ന് വിപണിയിലിറക്കും. പുതിയ ബ്രാൻഡിയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിക്കുന്നതിനായി ബെവ്കോ നൽകിയ പരസ്യം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

നിലവിൽ സർക്കാർ ഉൽപ്പാദിപ്പിക്കുന്നത് 'ജവാൻ' റം മാത്രമാണ്. പുതിയ ബ്രാൻഡിക്ക് നിലവിലുള്ള മദ്യത്തേക്കാൾ വില കുറവായിരിക്കുമെന്നാണ് സൂചന. പേരും ലോഗോയും സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുന്നതിനാൽ അതീവ രഹസ്യമായാണ് പുറത്തിറക്കൽ ചടങ്ങുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

article-image

ferwaeswdfrewqewqr

You might also like

  • NEC

Most Viewed