ഗതാഗത നിയമലംഘനം: രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്ത്


ഷീബ വിജയൻ
പരവൂർ: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളുടെ കണക്കിൽ കേരളം രണ്ടാം സ്ഥാനത്തെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഉത്തർപ്രദേശാണ് പട്ടികയിൽ ഒന്നാമത്. 2023 നും 2025 നും ഇടയിലുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 3.25 കോടി ചെല്ലാനുകളാണ് പോലീസ്-മോട്ടോർ വാഹന വകുപ്പുകൾ ചേർന്ന് ഇഷ്യൂ ചെയ്തത്. 4.91 കോടി ചെല്ലാനുകളുമായി ഉത്തർപ്രദേശ് ഒന്നാമതും, 3.12 കോടി ചെല്ലാനുകളുമായി തമിഴ്നാട് മൂന്നാം സ്ഥാനത്തുമാണ്.

സംസ്ഥാനത്ത് പ്രതിവർഷം ഒരു കോടിയിലധികം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 2025-ൽ ചെല്ലാനുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എഐ ക്യാമറകൾ സ്ഥാപിച്ചതോടെ ഇരുചക്ര വാഹന യാത്രികർക്കിടയിൽ ഹെൽമറ്റ് ഉപയോഗം വർദ്ധിച്ചതാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുക, അമിതവേഗത എന്നിവയാണ് പ്രധാന നിയമലംഘനങ്ങൾ. പിഴയിനത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 961 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്.

article-image

defsadsdfsaads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed