ഇന്ത്യൻ മുസ്‍ലിംകൾ ഹിന്ദുക്കളാണ്; ഹിന്ദു കുടുംബങ്ങളിൽ മൂന്ന് കുട്ടികൾ വേണം: മോഹൻ ഭഗവത്


ഷീബ വിജയൻ
ലഖ്‌നൗ: ഇന്ത്യയിലെ മുസ്‍ലിംകളെല്ലാം ഹിന്ദുക്കളാണെന്നും അവരുടെ വേരുകൾ ഈ മണ്ണിലാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‍ലിംകളുടെ പൂർവ്വികർ ഈ മണ്ണിന്റെ മക്കളാണെന്നും സാമൂഹിക സംവാദങ്ങളിലൂടെ അവരുടെ 'ഘർ വാപസി' (തിരിച്ചുവരവ്) പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു സമൂഹത്തിലെ ജനസംഖ്യാ നിരക്ക് കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഭഗവത്, സാമൂഹിക സമത്വം നിലനിർത്താൻ ഹിന്ദു കുടുംബങ്ങളിൽ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് നിർദ്ദേശിച്ചു. ജനനിരക്ക് മൂന്നിൽ താഴെയാകുന്നത് സമൂഹത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും നിർബന്ധിത മതപരിവർത്തനങ്ങൾ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

eqwaeqwew

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed