സൗദിയിലെ അൽ ഉലയിൽ വംശനാശ ഭീഷണി നേരിടുന്ന അപൂർവ കഴുകനെ കണ്ടെത്തി

ഷീബ വിജയൻ
അൽ ഉല I സൗദിയിലെ അൽ ഉലയിൽ വംശനാശ ഭീഷണി നേരിടുന്ന അപൂർവ കഴുകനെ കണ്ടെത്തി. അൽ ഉലയുടെ വടക്ക് ഭാഗത്തായി 1,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ 'ഷരാൻ നേച്ചർ റിസർവ് പരിസ്ഥിതി നിരീക്ഷണ സംഘമാണ് പ്രദേശത്തെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന കഴുകനെ കണ്ടെത്തിയത്. രാജ്യത്ത് വംശനാശഭീഷണി നേരിടുന്ന പക്ഷിയുടെ രണ്ടാമത്തെ ഔദ്യോഗിക ദൃശ്യമാണിപ്പോൾ അധികൃതർ പുറത്തുവിട്ടത്. കഴുകന്റെ അപൂർവ ദൃശ്യങ്ങളും സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അപൂർവ വന്യജീവികളെയും പക്ഷികളെയും വിവിധ സന്ദർഭങ്ങളിൽ ഇവിടെ നിന്ന് കണ്ടെത്തിയതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
അറേബ്യൻ ചെന്നായ്ക്കൾ, മാനുകൾ, വലിയ ചെവിയുള്ള ചുവന്ന കുറുക്കന്മാർ തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനും വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ADSADSSA