ഷാർജയിൽ 13 തടവുകാർക്ക്​ മോചനം


ഷീബ വിജയൻ

ഷാർജ I എമിറേറ്റിൽ പതിമൂന്ന് തടവുകാർക്ക് മോചനം. സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരാണ് മോചിതരായത്. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട് ആരംഭിച്ച ഫറജ് ഫണ്ടുമായി കൈകോർത്ത് കട ബാധ്യതകൾ ഷാർജ പൊലീസ് തീർത്തതോടെയാണ് മോചനം സാധ്യമായത്. പുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട് നടത്തിയ 21ാമത് ഫാമിലി ഫോറത്തിൽ ഷാർജ പൊലീസാണ് തടവുകാരുടെ മോചനം സംബന്ധിച്ച് വെളിപ്പെടുത്തിയത്. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ഷാർജ പൊലീസിന്‍റെ പ്രതിബദ്ധതയാണ് കുടുംബ ഫോറങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ് അൽ നൂർ പറഞ്ഞു.

article-image

DSDFSDFSDFS

You might also like

Most Viewed