ആഫ്രിക്കയിൽ പുതിയ ദുരിതാശ്വാസ പദ്ധതികൾ സജീവമാക്കാനൊരുങ്ങി സൗദി

ഷീബ വിജയൻ
യാംബു I ആഫ്രിക്കയിലെ ദുർബലരായ ആളുകളെ സഹായിക്കാനുള്ള വിവിധ പദ്ധതികൾ സജീവമാക്കാനൊരുങ്ങി സൗദി. ആഗോള സഹായ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) ആഭിമുഖ്യത്തിലാണ് ഭക്ഷ്യ, വൈദ്യ സഹായ പദ്ധതികൾ കൂടുതൽ സജീവമാക്കുന്നത്. ആഫ്രിക്കയിലെ ബുർക്കിന ഫാസോയുടെ തലസ്ഥാന നഗരിയായ ഔഗാഡൂഗൗവിലെ ദുർബലരായ സമൂഹത്തെ സഹായിക്കുന്നതിന് രൂപകൽപന ചെയ്ത വലിയൊരു ഭക്ഷ്യ സുരക്ഷാ സഹായ പദ്ധതി കെ.എസ് റിലീഫ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. 40 കിലോഗ്രാം ഭാരമുള്ളതും അവശ്യ ഭക്ഷ്യ വസ്തുക്കൾ അടങ്ങിയതുമായ 38,900 ഭക്ഷണ കിറ്റുകൾ ഈ പരിപാടിയിലൂടെ വിതരണം ചെയ്യുമെന്നും, ഒന്നിലധികം പ്രദേശങ്ങളിലായി ഏകദേശം 2,33,400 വ്യക്തികളിലേക്ക് സഹായ പദ്ധതി എത്തിച്ചേരുമെന്നും കെ.എസ് റിലീഫ് വക്താവ് അറിയിച്ചു. 2024ൽ കെ.എസ് റിലീഫ് ജിദ്ദയിൽ പ്രഖ്യാപിച്ച സഹായ പദ്ധതിയുടെ തുടർച്ചയാണ് ആഫ്രിക്കൻ രാജ്യങ്ങളെ പിന്തുണക്കുന്ന പുതിയ സംരംഭം.
XZZZ