ഒമാനിൽ മനുഷ്യക്കടത്തിന് ഇരയാകുന്ന പുരുഷന്മാർക്കായി പുതിയ ഷെൽട്ടർ


ഷീബ വിജയൻ 

മസ്കത്ത് I മനുഷ്യക്കടത്തിന് ഇരയാകുന്ന പുരുഷ ഇരകളെ സംരക്ഷിക്കുന്നതിനായി പുതിയ യൂനിറ്റ് തുറന്ന് ഒമാൻ. പുരുഷന്മാരെ സ്വീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സാമൂഹിക വികസന മന്ത്രാലയമാണ് സ്വതന്ത്ര യൂനിറ്റ് സ്ഥാപിച്ചത്. മനുഷ്യക്കടത്തിന് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിലവിൽ ‘സംരക്ഷണ ഭവനം’ പ്രവർത്തിക്കുന്നുണ്ട്. ഈ സേവനങ്ങളുടെ ഗുണപരമായ കൂട്ടിച്ചേർക്കലാണ് പുതിയ യൂനിറ്റ്. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള സുൽത്താനേറ്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ യൂനിറ്റ്. സർക്കാർ, സിവിൽ, അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിപ്പിച്ചാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. ആഗോളതലത്തിലെ മികച്ച രീതികളുമായി പൊരുത്തപ്പെടുന്നതിലൂടെ മനുഷ്യാവകാശ തത്ത്വങ്ങളും അന്താരാഷ്ട്ര കരാറുകളും ഉയർത്തിപ്പിടിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഈ സംരംഭം അടിവരയിടുന്നു.

article-image

SADSDFSDSF

You might also like

Most Viewed