കഴിഞ്ഞ വർഷം സൗദി സന്ദർശിച്ചത് മൂന്ന് കോടിയിലേറെ ടൂറിസ്റ്റുകൾ

ഷീബ വിജയൻ
അൽഖോബാർ I കഴിഞ്ഞ വർഷം സൗദി സന്ദർശിച്ചത് മൂന്ന് കോടിയിലേറെ ടൂറിസ്റ്റുകളെന്ന് വേൾഡ് ടൂറിസം ഡേയുടെ ഭാഗമായി ടൂറിസം മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട്. 2023നെ അപേക്ഷിച്ച് എട്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ൽ വിദേശ ടൂറിസ്റ്റുകൾ രാജ്യത്ത് ചെലവഴിച്ച തുക 168.5 ബില്യൺ റിയാൽ ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധന ആണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 2024 ൽ ആഭ്യന്തരവും അന്താരാഷ്ട്രവുമായ ടൂറിസ്റ്റുകളുടെ മൊത്തം എണ്ണം ഏകദേശം 11.6 കോടി ആയി. 2023നെ അപേക്ഷിച്ച് ആറ് ശതമാനം വർധന. മൊത്തം ടൂറിസം ചെലവുകൾ 284 ബില്യൺ റിയാലായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനയുണ്ടായി.
യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ 2025 മേയ് വേൾഡ് ടൂറിസം ബാരോമീറ്റർ പ്രകാരം 2025ന്റെ ആദ്യ പാദത്തിൽ അന്താരാഷ്ട്ര ടൂറിസം വരുമാന വർധനയിൽ സൗദി അറേബ്യ ലോകത്ത് ഒന്നാമതായാണ് റാങ്ക് ചെയ്തത്.
DSDSFDFSADFS