ദുബൈ നിരത്തിലേക്ക് ഡ്രൈവറില്ലാ ലോറികൾ എത്തുന്നു

ഷീബ വിജയൻ
ദുബൈ I ദുബൈ നിരത്തിലേക്ക് ഇനി ഡ്രൈവറില്ലാ ലോറികളും എത്തുന്നു. ഡ്രൈവറില്ലാ ഹെവി വാഹനങ്ങളുടെ പരീക്ഷണത്തിന് നഗരത്തിലെ അഞ്ച് റൂട്ടുകൾ ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പ്രഖ്യാപിച്ചു. ജബൽ അലി പോർട്, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ജബൽ അലി പോർട് റെയിൽ ഫ്രൈറ്റ് ടെർമിനൽ, ദുബൈ ഇൻവെസ്റ്റ്മെന്‍റ് പാർക്ക്, ഇബ്ൻ ബത്തൂത്ത മാൾ എന്നിവിടങ്ങളിലാണ് ലോറികളുടെ പരീക്ഷണയോട്ടത്തിന് അനുവദിച്ചിരിക്കുന്ന റൂട്ടുകൾ.
Aas