30 ലക്ഷത്തിനടുത്ത് വിസകൾ അനുവദിച്ച് സൗദി എംബസികൾ

ഷീബ വിജയൻ
റിയാദ് I വിവിധ രാജ്യങ്ങളിലേക്ക് 30 ലക്ഷത്തിനടുത്ത് വിസകൾ അനുവദിച്ച് സൗദി എംബസികൾ. കഴിഞ്ഞ മൂന്ന് മാസത്തേതാണ് കണക്ക്. സൗദി വിദേശ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി എംബസികൾ, കോൺസുലേറ്റുകൾ എന്നിവ വഴി 29,47,550 വിസകൾ അനുവദിച്ചുവെന്നാണ് കണക്ക്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലേതാണ് കണക്ക്. ഏറ്റവും കൂടുതൽ വിസകൾ അനുവദിച്ചത് മുംബൈ, ജക്കാർത്ത, ധാക്ക എന്നിവിടങ്ങളിലെ എംബസികൾ, കോൺസുലേറ്റുകൾ എന്നിവയിൽ നിന്നാണ്. ഇസ്ലാമാബാദ്, കറാച്ചി, കൈറോ എന്നിവിടങ്ങളിൽ നിന്നും വലിയ തോതിൽ വിസകൾ അനുവദിച്ചു. ഏറ്റവും കുറവ് വിസകൾ അനുവദിച്ചത് സ്പെയിനിലെ കോൺസുലേറ്റിൽ നിന്നാണ്.
SASADSADAS