കുവൈത്തിലെ പ്രവാസികളുടെ എണ്ണത്തിൽ 1.56 ശതമാനം കുറവ്


ഷീബ വിജയൻ

കുവൈത്ത് സിറ്റി I കുവൈത്തിലെ പ്രവാസികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 1.56 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ കുവൈത്തി പൗരന്മാരുടെ എണ്ണത്തിൽ 1.35 ശതമാനം വർധനവ് രേഖപ്പെടുത്തി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം, കുവൈത്തി പൗരന്മാരുടെ എണ്ണം ഈ വർഷാരംഭത്തിൽ 1.32 ശതമാനം വർധിച്ച് 15,66,268 ആയി. ഇതോടെ ആകെ ജനസംഖ്യത്തിൽ കുവൈത്തികളുടെ എണ്ണം 31.5 ശതമാനത്തിൽ നിന്ന് 32.5 ശതമാനമായി ഉയർന്നു. പ്രവാസികളുടെ എണ്ണം 1.56 ശതമാനം കുറഞ്ഞ് 33,15,086 ആയി.

പുരുഷന്മാരുടെ എണ്ണം കുറഞ്ഞപ്പോൾ, സ്ത്രീകളുടെ എണ്ണത്തിൽ സ്ഥിരത പുലർത്തി. തൊഴിൽ വിപണിയിലെ മാറ്റങ്ങളും നയപരമായ തീരുമാനങ്ങളുമാണ് പ്രവാസികളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകാൻ കാരണം. അതിനിടെ യുവജനങ്ങളുടെ വർധനവും സർക്കാർ പിന്തുണയുള്ള നയങ്ങളും കുവൈത്തി ജനസംഖ്യയിലെ ഉയർച്ചയ്ക്ക് കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

article-image

ASASDADS

You might also like

Most Viewed