സെക്കൻഡറി തലത്തിൽ പ്രഥമ ശുശ്രൂഷ' പഠനവിഷയമായി ഉൾപ്പെടുത്താൻ സൗദി


ഷീബ വിജയൻ 

അൽഖോബാർ I സൗദി റെഡ് ക്രസന്റ് അതോറിറ്റി 2025-2026 അധ്യയന വർഷത്തിൽ സെക്കൻഡറി തലത്തിൽ 'പ്രഥമ ശുശ്രൂഷ' പഠനവിഷയമായി ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാൻ വിദ്യാർഥികൾക്ക് ആവശ്യമായ പ്രായോഗിക കഴിവുകൾ കൈവരിക്കാൻ സഹായിക്കുക, മനുഷ്യജീവൻ രക്ഷിക്കാൻ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നിവയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്ന് അതോറിറ്റി വ്യക്തമാക്കി. ഈ പദ്ധതിക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയവും നാഷനൽ കരിക്കുലം സെന്ററും പങ്കാളികളാണ്. ദേശീയ ആരോഗ്യ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസവും അടിയന്തരാവസ്ഥകളിൽ തയാറെടുപ്പും പാഠ്യപദ്ധതിയിൽ സംയോജിപ്പിച്ച്, ദീർഘകാല സമൂഹ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

പ്രഥമ ശുശ്രൂഷയുടെ ഉൾപ്പെടുത്തൽ യുവതലമുറയിൽ ആരോഗ്യബോധം വളർത്താനുള്ള സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ദൗത്യത്തിന്റെ ഭാഗമാണ്. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി ഒത്തുചേരുന്ന രീതിയിൽ, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാൻ കഴിവുള്ള, ജീവൻ രക്ഷിക്കാൻ തയാറായ സാമൂഹിക ഉത്തരവാദിത്വം നിറഞ്ഞ ഒരു തലമുറയെ ഒരുക്കുകയാണ് ലക്ഷ്യം.

article-image

ASDASDSASASAD

You might also like

Most Viewed