965 പ്രവാസികളുടെ വിലാസം രേഖകളിൽനിന്ന് നീക്കി കുവൈത്ത്

ഷീബ വിജയൻ
കുവൈത്ത് സിറ്റി I താമസം മാറിയിട്ടും വിലാസം പഴയ അഡ്രസിൽനിന്ന് മാറ്റാത്ത 965 വ്യക്തികളുടെ താമസ വിലാസങ്ങൾ അവരുടെ രേഖകളിൽനിന്ന് നീക്കംചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു. ഇവർ നേരത്തേ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിക്കൽ, കെട്ടിട ഉടമ നൽകിയ വിവരം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. പാസി ഓഫിസുകൾ സന്ദർശിച്ചോ സഹൽ ആപ് വഴിയോ 30 ദിവസത്തിനുള്ളിൽ അവരുടെ താമസവിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് പാസി അഭ്യർഥിച്ചു. പുതിയ വിലാസം സമർപ്പിക്കുമ്പോൾ അപേക്ഷകർ ആവശ്യമായ അനുബന്ധ രേഖകൾ നൽകണം. നിർദിഷ്ട സമയപരിധിക്കുള്ളിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് പിഴക്ക് കാരണമാകുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഇതുപ്രകാരം 100 ദീനാറിൽ കൂടാത്ത പിഴ ലഭിക്കും. താമസം മാറുന്നവർ പുതിയ വിലാസവും ഔദ്യോഗിക രേഖകളിൽ അപ്ഡേറ്റ് ചെയ്യൽ നിർബന്ധമാണ്. പാസി ഓഫിസുകൾ സന്ദർശിച്ചും സഹൽ ആപ് വഴിയും എളുപ്പത്തിൽ ഇവ അപ്ഡേറ്റു ചെയ്യാം.
ZXXXZSAX