ഗസ്സക്ക് കൈത്താങ്ങായി സൗദിയുടെ 59ാമത് വിമാനം ഈജിപ്തിലെത്തി

ഷീബ വിജയൻ
യാംബു I ഗസ്സയിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി സൗദിയുടെ 59ാമത് വിമാനം ഈജിപ്തിലെത്തി. ഈജിപ്തിലെ വടക്കൻ സിനായ് ഗവർണറേറ്റിലുള്ള അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദുരിതാശ്വാസവിമാനം കഴിഞ്ഞ ദിവസം എത്തിയത്. സൗദി പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) ആഭിമുഖ്യത്തിൽ അയച്ച വിമാനത്തിൽ ഗസ്സ മുനമ്പിലെ ദുരിതബാധിതരായ ഫലസ്തീൻ ജനതക്ക് എത്തിക്കുന്നതിനായി ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയടങ്ങുന്ന അടിയന്തിര ദുരിതാശ്വാസ വസ്തുക്കളാണ് ഉള്ളത്.
ഫലസ്തീനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൗദി തുടരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് വിമാനം അയച്ചത്. റിയാദിൽനിന്ന് പുറപ്പെട്ട വിമാനം അൽ അരിഷ് വിമാനത്താവളത്തിലിറങ്ങി. ഇവിടെനിന്ന് റഫ അതിർത്തി വഴി ഗസ്സയിലേക്ക് സഹായവസ്തുക്കൾ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ASDDASSADDS