ചൊവാഴ്ച ചന്ദ്രപ്പിറവി ദൃശ്യമായി; അറഫാ സംഗമം ജൂൺ അഞ്ച് വ്യാഴാഴ്ച


അക്ബർ പൊന്നാനി

ജിദ്ദ: ചൊവാഴ്ച സന്ധ്യയിൽ ദുൽഹജ്ജ് മാസ ചന്ദ്രക്കല ദൃശ്യമായതായി സ്ഥിരപ്പെട്ടതോടെ വിശുദ്ധ ഹജ്ജിന്റെ ആതിഥേയ രാജ്യമായ സൗദി അറേബ്യയിൽ ഹജ്ജ്, ബലിപെരുന്നാൾ ദിവസങ്ങൾക്ക് നിർണയമായി.

ഇതുപ്രകാരം പ്രധാന കാര്യങ്ങൾ ഇപ്രകാരമാണ്:

മെയ് 28 ബുധനാഴ്ച ഹജ്ജ് മാസം ഒന്നും ഹജ്ജിലെ അതിപ്രധാനമായ അറഫാ സംഗമം ജൂൺ അഞ്ച് വ്യാഴാഴ്ചയുമായിരിക്കും. അറഫയിലേക്ക് പുറപ്പെടാൻ വേണ്ടി തലേദിവസം ബുധനാഴ്ച യൗമ് തർവിയ ആചരിച്ചു കൊണ്ട് ഹാജിമാർ മിനായിൽ കേന്ദ്രീകരിക്കുന്നതോടെയാണ് ഹിജ്റാബ്ദം 1446 ലെ വിശുദ്ധ ഹജ്ജ് കർമങ്ങൾ സമാരംഭിക്കുക. ജൂൺ എട്ടിന് ഐച്ഛികമായും ഒമ്പതിന് സമ്പൂർണമായും ഹജ്ജിന് സമാപനമാകും.

ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാവുന്നത് നിരീക്ഷിക്കാൻ സൗദി സുപ്രീം ജുഡീഷ്യറി രാജ്യത്തെ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്തിരുന്നു. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ കൊണ്ടോ ചന്ദ്രക്കല ദർശിക്കുന്നവർ തൊട്ടടുത്ത ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും സാക്ഷ്യം രജിസ്റ്റർ ചെയ്യുകയും ചെയ്യണമെന്നായിരുന്നു നിർദേശം.

റിയാദ് പ്രവിശ്യയിലെ തുമൈർ വാനനിരീക്ഷണ കേന്ദ്രത്തിൽ നിന്നാണ് ചന്ദ്രപ്പിറവി ദൃശ്യമായതായി വിവരം വന്നത്.

article-image

േ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed