മുസ്ലിങ്ങളല്ലാത്ത വിദേശികൾക്ക് മദ്യ നിരോധനത്തിൽ ഇളവ് നൽകാൻ സൗദി
ഷീബ വിജയ൯
റിയാദ്: സൗദി അറേബ്യയിൽ മുസ്ലിങ്ങളല്ലാത്ത, വിദേശികളായ താമസക്കാർക്ക് ഇനി മദ്യം ലഭിക്കും. ഏഴ് പതിറ്റാണ്ടിലേറെ ദീർഘമുള്ള മദ്യനിരോധനത്തിന് അയവുവരുത്തിക്കൊണ്ടാണ് പുതിയ തീരുമാനമെന്ന് വിദേശ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എംബസി ഉദ്യോഗസ്ഥരല്ലാത്ത വിദേശികളായ അമുസ്ലിങ്ങൾക്ക് മദ്യം വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, ഇതിന് കഠിനമായ നിയന്ത്രണങ്ങളുമുണ്ട്. സൗദിയിൽ മദ്യനിരോധനത്തിൽ ഇളവുകൾ നൽകാൻ ആലോചിക്കുന്നതായി ഈ വർഷം ആദ്യം മുതൽ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും അക്കാര്യം അധികൃതർ നിഷേധിച്ചിരുന്നു.
dsffdsdfs
