നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്


ഷീബ വിജയൻ

നിലമ്പൂർ : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വേണ്ടെന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ് പ്രകടിപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ 17,000 വോട്ട് നേടിയ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധമെന്ന് നേതാക്കൾ കോർ കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. ലാഭവും നഷ്ടവും നോക്കി രാഷ്ട്രീയ പ്രവർത്തനം നടത്താനാകില്ലെന്നും കോർ കമ്മിറ്റിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

എന്നാൽ താൻ വേറൊരു രാഷ്ട്രീയമാണ് പിന്തുടരുന്നത് എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ഉപതിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന അധ്യക്ഷൻ വിദേശത്ത് പോയതിലും അതൃപ്തിയുണ്ട്. പാർട്ടി നേതാക്കളെ അറിയിക്കാതെയാണ് വിദേശത്ത് പോയതെന്നാണ് പരാതി.

ബിജെപി മത്സരിക്കേണ്ടതില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടരണമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. എന്നാല്‍ ജയിക്കില്ലെങ്കിലും മത്സരിക്കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ഇതേ അഭിപ്രായമാണ് എന്‍ഡിഎ ഘടകകക്ഷികള്‍ക്കും ഉള്ളത്. അതേസമയം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ ബിഡിജെഎസ് മത്സരിക്കട്ടെയെന്ന വാദമാണ് ബിജെപി ഉന്നയിക്കുന്നത്. ബിഡിജെഎസ് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി ജില്ലാനേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. പണവും സമയവും മുടക്കുന്ന അനാവശ്യ തെരഞ്ഞെടുപ്പാണിതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. ബിജെപി ലക്ഷ്യം വെക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

article-image

fxdffdadsfas

You might also like

  • Lulu Exchange
  • Straight Forward

Most Viewed