ഖത്തറില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം സെപ്തംബര്‍ 15 മുതല്‍


ദോഹ: ഖത്തറില്‍ ഹൈ റിസ്‌ക് വിഭാഗങ്ങള്‍ക്ക് സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഗുരുതര രോഗങ്ങള്‍ മൂലം പ്രതിരോധ ശേഷി കുറഞ്ഞവര്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇവര്‍ക്ക് രണ്ടാംഡോസ് വാക്‌സിന്‍ സ്വീകരിച്ച് എട്ടുമാസം കഴിഞ്ഞാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 12 മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിലവില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് അതേ വാക്‌സിന്റെ തന്നെ മൂന്നാം ഡോസ് നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ബുക്കിങ് ലഭിക്കുന്നതിന് അനുസരിച്ച് ബൂസ്റ്റര്‍ ഡോസ് എടുക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed