ഖത്തർ ക്ലാസിക് ചെസ് കപ്പ് സെപ്റ്റംബർ ഏഴു മുതൽ

ഷീബ വിജയൻ
ദോഹ I രണ്ടാമത് ഖത്തർ ക്ലാസിക് ചെസ് കപ്പിനുള്ള മത്സരം ഖത്തർ ട്രെയിനിങ് സെന്ററിൽ സെപ്റ്റംബർ ഏഴു മുതൽ 13 വരെ നടക്കുമെന്ന് ഖത്തർ ചെസ് അസോസിയേഷൻ. ഖത്തറിലെ കളിക്കാർക്ക് മാത്രമായി നടത്തുന്ന ടൂർണമെന്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വിഭാഗങ്ങളായി മത്സരം നടക്കും. പുരുഷന്മാരുടെ വിഭാഗത്തിൽ ഇന്റർനാഷനൽ മാസ്റ്ററായ ഹുസൈൻ അസീസ് മത്സരിക്കും. അദ്ദേഹത്തോടൊപ്പം ഖാലിദ് അൽ ജമാഅത്ത്, ഇർഫാൻ മുഹമ്മദ്, ഇബ്രാഹീം അൽ ജനാഹി, ഫഹദ് അൽ മൻസൂരി, അബ്ദുൽ അസീസ് അൽ മഹാസ്ന, തുർക്കി അൽ കുവാരി, മുഹമ്മദ് അൽ ഖസാബി, ഹമദ് അൽ കുവാരി, സൈഫ് അഹ്മദ് തുടങ്ങിയ മുൻനിര കളിക്കാരും പങ്കെടുക്കും. വനിത വിഭാഗത്തിൽ റൗദ, വാലിയാൻ അൽ ഖസാബി, ഫാത്തിമ, അസ്മ അൽ ഹമ്മദി, ആയിശ, ഗാദ അൽ ഖുലൈഫി എന്നിവർ മാറ്റുരക്കുന്നുണ്ട്. മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്യു.സി.എ പ്രസിഡന്റ് മുഹമ്മദ് അൽ മുദാഹ്ക പറഞ്ഞു.
DSDSDASAS